Republic – ഗണതന്ത്രം

ഒരു രാജ്യത്തിന്റെ പരമാധികാരം ജനങ്ങളിൽ നിഷിപ്തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ മുഖേന അത് വിനിയോഗിക്കുകയും ചെയ്യുന്ന ഭരണസമ്പ്രദായമാണ് ഗണതന്ത്രം അഥവാ റിപ്പബ്ലിക്. ഇത്തരം രാഷ്ട്രങ്ങൾ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുകയും ഭരണഘടനാപ്രകാരം ഭരണം നിർവ്വഹിക്കുകയും ചെയ്യുന്നു.ഗണതന്ത്ര സമ്പ്രദായത്തിൽ രാഷ്ട്രത്തലവൻ ഒരു നിശ്ചിതകാലത്തേക്ക് പ്രസ്തുത സ്ഥാനം വഹിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നു. പൊതുകാര്യം എന്നർഥം വരുന്ന റെസ് പബ്ലിക്ക (Res Publica)എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് റിപ്പബ്ലിക് എന്ന പദം ഉരുത്തിരിഞ്ഞത് ഒട്ടു മിക്ക ഗണതന്ത്ര രാജ്യങ്ങളിലെയും രാഷ്ട്രത്തലവർ രാഷ്ട്രപതി എന്നറിയപ്പെടുന്നു. (ചില പ്രാചീന രാജ്യങ്ങളിൽ കോൺസൽ, ഡോജ്, ആർക്കോൺ, എന്നിങ്ങനെ അറിയപ്പെട്ടിരുന്നു.)…

Read More

ഇന്ത്യയുടെ ഭരണഘടന – Constitution of India

ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന (Constitution of India). രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശകതത്ത്വങ്ങൾ മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന. 25 ഭാഗങ്ങളും 395 അനുഛേദങ്ങളും 12 പട്ടികകളുമാണ് ഇന്ത്യൻ ഭരണഘടനയ്ക്കുള്ളത്.(അനുഛേദങ്ങൾ ആകെ ഇതുവരെ യഥാർത്ഥത്തിൽ 470) 1949 നവംബർ 26-നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി…

Read More

സുപ്രീം കോടതി (ഇന്ത്യ)- Supreme Court of India

ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയാണ് സുപ്രീം കോടതി. (Supreme Court of India). ഇന്ത്യൻ ഭരണഘടനയുടെ ഭാഗം- V, ചാപ്ടർ IV എന്നിവയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ള ഇത് ഇന്ത്യയിലെ ന്യായപീഠത്തിന്റെ പരമോന്നത കോടതിയാണ്. ഭരണഘടനാ തത്ത്വങ്ങൾ, മൗലികാവകാശങ്ങൾ എന്നിവയുടെ കാവൽ മാലാഖയാണിത്. പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിച്ചുകിട്ടുന്നതിനു സുപ്രീം കോടതിയിൽ പരാതി ബോധിപ്പിക്കാവുന്നതാണ്. സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമം ഇന്ത്യയിലെ എല്ലാ കോടതികൾക്കും ബാധകമാണ്. സുപ്രീം കോടതിക്ക് മാത്രം കേൾക്കാൻ അധികാരമുള്ള തർക്കങ്ങളാണ് സാധാരണ രീതിയിൽ സുപ്രീം…

Read More

ഹൈക്കോടതി

ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ നീതിന്യായ വ്യവസ്ഥിതിയിലെ പരമോന്നത പദവി വഹിക്കുന്ന സ്ഥാപനമാണ്‌ ഹൈക്കോടതി. ഇന്ത്യൻ ഭരണഘടനയുടെ 214 മുതൽ 231 വരെയുള്ള അനുച്ഛേദങ്ങളിലാണ്‌ ഹൈക്കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും ഓരോ ഹൈക്കോടതി വേണമെന്ന് അനുച്ഛേദം 214 നിഷ്കർഷിക്കുന്നു. എന്നാൽ രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് ഒരു പൊതു ഹൈക്കോടതി സ്ഥാപിക്കുന്നതിനുള്ള അധികാരം പാർലമെന്റിനുണ്ടെന്ന് അനുച്ഛേദം 231 വ്യക്തമാക്കുന്നു. ഭരണഘടന നിലവിൽ വരുന്നതിൻ മുൻപ് തന്നെ മദ്രാസ്, ബോംബെ, കൽക്കത്ത, ദില്ലി എന്നിവിടങ്ങളിൽ ഹൈക്കോടതികൾ ഉണ്ടായിരുന്നു. ആ ഹൈക്കോടതികളുടെ…

Read More

ഇന്ത്യൻ പാർലമെന്റ് – Parliament of India

ഭരണഘടനയനുസരിച്ച് ഇന്ത്യൻ യൂണിയന്റെ കേന്ദ്രനിയമനിർമ്മാണസഭയാണ് ഇന്ത്യൻ പാർലമെന്റ്. ഇന്ത്യൻ പാർലമെന്റ് ഒരു ദ്വിമണ്ഡലസഭയാണ്. ഭരണഘടനയുടെ 79-ആം വകുപ്പ് അനുസരിച്ച് ഇന്ത്യൻ രാഷ്ട്രപതി, ലോകസഭ, രാജ്യസഭ എന്നിവ അടങ്ങുന്നതാണ് പാർലമെന്റ്. ലോകസഭ ഭാരതത്തിലെ ജനങ്ങളെയൊന്നാകെ പ്രതിനിധീകരിക്കുമ്പോൾ രാജ്യസഭ ഘടകസംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയിൽ വരേണ്ട ഏതൊരു മാറ്റവും പാർലമെന്റിലെ രണ്ടു സഭകളും പിന്നീട് രാഷ്ട്രപതിയും പാസാക്കിയതിനുശേഷമേ നിയമമാക്കുകയുള്ളു. സഭയും സഭയിലെ അംഗങ്ങളും മാറുന്നുവെങ്കിലും പാർലമെന്റ് മൊത്തത്തിൽ ഒരിക്കലും ഇല്ലാതാകുന്നില്ല. ഈ സ്ഥിരതയാണ് ഇന്ത്യൻ പാർലമെന്റിന്റെ പ്രത്യേകത. ദേശത്തിന്റെ ഏകീകൃതസ്വഭാവവും…

Read More

നി‍ർമ്മിത ബുദ്ധി (artificial intelligence, AI) 

കൃത്രിമ ബുദ്ധി (artificial intelligence, AI) എന്ന യന്ത്രങ്ങളുടെ ബുദ്ധിയേയും അതുപോലെ അത് യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ട കമ്പ്യൂട്ടർ ശാസ്ത്രത്തിലെ ശാഖയേയും കുറിക്കാൻ ഉപയോഗിക്കുന്നു. ബൗദ്ധിക സഹായികളെ കുറിച്ചുള്ള പഠന മേഖലയാണ് എഐ ഗവേഷണം എന്ന് നിർവചിക്കപ്പെട്ടിട്ടുണ്ട്, അത് പരിതസ്ഥിതിയെ മനസ്സിലാക്കുകയും അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ഏതൊരു സംവിധാനത്തെയും സൂചിപ്പിക്കുന്നു. ജനിച്ചത് മുതല്‍ ഇന്ന് നമ്മള്‍ എത്തി നില്‍ക്കുന്നത് വരെയുള്ള കാലത്തിനുള്ളില്‍ നമ്മള്‍ പലതും കണ്ടു, പഠിച്ചു, ഒരോ സാഹചര്യങ്ങളില്‍ ആ പഠിച്ച…

Read More

മനുഷ്യന്‍ ആരാണ്‌ ? എവിടെ നിന്നു വന്നു ? എങ്ങിനെ ജീവിക്കണം ?

മനുഷ്യന്‍ ആരാണ്‌ ? എവിടെ നിന്നു വന്നു ? എങ്ങിനെ ജീവിക്കണം ? മരണാനന്തരം എന്ത് ? ഈ ലോകം എങ്ങനെ ഉണ്ടായി ? എപ്പോള്‍ ഉണ്ടായി ? എനങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ട്. ഈ ലോകത്തില്‍ ഉള്ള ജീവ ജാലങ്ങളെ രണ്ടായി തരം തിരിക്കാം. ഒന്ന് മനുഷ്യര്‍, രണ്ട് മനുഷ്യരല്ലാത്ത മറ്റു ജീവ ജാലങ്ങള്‍. ശരീരവും ശരീരാവശ്യങ്ങളായ തിന്നുക, കുടിക്കുക, ഭോഗിക്കുക, ഉല്ലസിക്കുക തുടങ്ങിയ കര്യങ്ങള്‍ മനുഷ്യരെ പോലെ മറ്റു ജീവ ജാലങ്ങളും…

Read More