Republic – ഗണതന്ത്രം

ഒരു രാജ്യത്തിന്റെ പരമാധികാരം ജനങ്ങളിൽ നിഷിപ്തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ മുഖേന അത് വിനിയോഗിക്കുകയും ചെയ്യുന്ന ഭരണസമ്പ്രദായമാണ് ഗണതന്ത്രം അഥവാ റിപ്പബ്ലിക്. ഇത്തരം രാഷ്ട്രങ്ങൾ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുകയും ഭരണഘടനാപ്രകാരം ഭരണം നിർവ്വഹിക്കുകയും ചെയ്യുന്നു.ഗണതന്ത്ര സമ്പ്രദായത്തിൽ രാഷ്ട്രത്തലവൻ ഒരു നിശ്ചിതകാലത്തേക്ക് പ്രസ്തുത സ്ഥാനം വഹിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നു. പൊതുകാര്യം എന്നർഥം വരുന്ന റെസ് പബ്ലിക്ക (Res Publica)എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് റിപ്പബ്ലിക് എന്ന പദം ഉരുത്തിരിഞ്ഞത് ഒട്ടു മിക്ക ഗണതന്ത്ര രാജ്യങ്ങളിലെയും രാഷ്ട്രത്തലവർ രാഷ്ട്രപതി എന്നറിയപ്പെടുന്നു. (ചില പ്രാചീന രാജ്യങ്ങളിൽ കോൺസൽ, ഡോജ്, ആർക്കോൺ, എന്നിങ്ങനെ അറിയപ്പെട്ടിരുന്നു.)…

Read More