ഇന്ത്യൻ പാർലമെന്റ് – Parliament of India

ഭരണഘടനയനുസരിച്ച് ഇന്ത്യൻ യൂണിയന്റെ കേന്ദ്രനിയമനിർമ്മാണസഭയാണ് ഇന്ത്യൻ പാർലമെന്റ്. ഇന്ത്യൻ പാർലമെന്റ് ഒരു ദ്വിമണ്ഡലസഭയാണ്. ഭരണഘടനയുടെ 79-ആം വകുപ്പ് അനുസരിച്ച് ഇന്ത്യൻ രാഷ്ട്രപതി, ലോകസഭ, രാജ്യസഭ എന്നിവ അടങ്ങുന്നതാണ് പാർലമെന്റ്. ലോകസഭ ഭാരതത്തിലെ ജനങ്ങളെയൊന്നാകെ പ്രതിനിധീകരിക്കുമ്പോൾ രാജ്യസഭ ഘടകസംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയിൽ വരേണ്ട ഏതൊരു മാറ്റവും പാർലമെന്റിലെ രണ്ടു സഭകളും പിന്നീട് രാഷ്ട്രപതിയും പാസാക്കിയതിനുശേഷമേ നിയമമാക്കുകയുള്ളു. സഭയും സഭയിലെ അംഗങ്ങളും മാറുന്നുവെങ്കിലും പാർലമെന്റ് മൊത്തത്തിൽ ഒരിക്കലും ഇല്ലാതാകുന്നില്ല. ഈ സ്ഥിരതയാണ് ഇന്ത്യൻ പാർലമെന്റിന്റെ പ്രത്യേകത. ദേശത്തിന്റെ ഏകീകൃതസ്വഭാവവും ഫെഡറൽ സമ്പ്രദായവും പാർലമെന്റ് എടുത്തുകാട്ടുന്നു. 1952 ഏപ്രിൽ മാസത്തിലാണ് ഇന്ത്യൻ പാർലമെന്റ് നിലവിൽ വന്നത്.

പാർലമെന്റ്

സൻസദ് എന്നു പറയുന്നത് സംസ്കൃതത്തിലെ വീട് എന്ന അർത്ഥമുള്ള ഒരു പദമാണ്. ഇതിൽ നിന്നാണ് സൻസദ് ഭവൻ അഥവാ പാർലമെന്റ് മന്ദിരം എന്ന പേര് വന്നത്.

രാഷ്ട്രപതി

പാർലമെന്റ് വിളിച്ചുകൂട്ടുക, നിർത്തിവെയ്ക്കുക, സം‌യുക്തംസമ്മേളനം വിളിച്ചുകൂട്ടുക, ലോകസഭ രൂപവത്കരിക്കുകയും പിരിച്ചുവിടുകയും ചെയ്യുക എന്നീ അധികാരങ്ങൾ രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്. പാർലമെന്റ് പാസാക്കുന്ന ബില്ലുകൾ രാഷ്ട്രപതിയുടെ അധികാരമില്ലാതെ നിയമമാവില്ല.

ലോകസഭ

ലോകരുടെ (ജനങ്ങളുടെ/ആളുകളുടെ) സഭ. പാർലമെന്റിന്റെ അധോമണ്ഡലമാണ് ലോകസഭ (House of the People). ജനങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് ലോകസഭയിലെ അംഗങ്ങൾ. ഭരണഘടനയനുസരിച്ച് ലോകസഭയുടെ പരമാവധി അംഗസംഖ്യ 552വരെയാകാം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 530-ൽ കവിയാതെയും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്ന് 20ൽ കവിയാതെയും അംഗങ്ങൾ‌ ഉണ്ടാകാം. ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്തപക്ഷം ആ സമുദായത്തിലെ രണ്ട് അംഗങ്ങളെ വരെ ലോകസഭയലേക്ക് നാമനിർദ്ദേശം ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. ലോക സഭയുടെ കാലവധി സാധാരണ അഞ്ചു വർഷമാണ്. പക്ഷേ, ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയിൽ ലോക സഭയെ പിരിച്ചു വിടാനും വീണ്ടും ഒരു ലോക സഭ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്. ലോക സഭയിലേക്ക് ഇന്ത്യയിലെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് ഒരു അംഗമാകണമെങ്കിൽ ഇന്ത്യൻ പൗരത്വവും 25 ൽ കുറയാതെ വയസ്സും ഉണ്ടായിരിക്കണം.

ലോകസഭയുടെ അധ്യക്ഷൻ സ്പീക്കർ ആണ്. സഭാനടപടികളുടെ പൂർണനിയന്തണം സ്പീക്കർക്കാണ്. സഭാനടപടികളിൽ സ്പീക്കറുടെ തീരുമാനം അന്തിമവും ചോദ്യം ചെയ്യപ്പെടാനാവാത്തതുമാണ്. ലോകസഭയിൽ വോട്ടിങ്ങിലോടെയാണ് സ്പീക്കർ, ഡെപ്യൂട്ടിസ്പീക്കർ എന്നിവരെ തിരഞ്ഞെടുക്കുന്നത്. 5 വർഷമാണ് ഇവരുടെ കാലാവധി. ലോകസഭ പിരിച്ചുവിട്ടാലും സ്പീക്കർക്ക് തന്റെ പദവി നഷ്ടമാകുന്നില്ല. അടുത്തസഭയുടെ ആദ്യസമ്മേളനംവരെ അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാം.

ഇപ്പോൾ ലോകസഭയിൽ 545 അംഗങ്ങൾ ഉണ്ട്. ഇതിൽ 530 അംഗങ്ങൾ സംസ്ഥാ‍നങ്ങളിൽ നിന്നും 13 അംഗങ്ങൾ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും രണ്ട് പേർ ആംഗ്ലോ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് രാഷ്ട്രപതി തിരഞ്ഞെടുത്തിരിക്കുന്നവരുമാണ്.

പാർലമെന്റിലെ വിവിധ കമ്മിറ്റികൾ

സ്റ്റാന്റിംഗ് കമ്മിറ്റി

വിഷയത്തിന്റെ സ്വഭാവമനുസരിച്ച്, പാർലമെന്ററി കമ്മിറ്റികൾ രണ്ട് തരത്തിലാണ് ഉള്ളത്: സ്റ്റാൻഡിംഗ് കമ്മിറ്റികളും അഡ്‌ഹോക്ക് കമ്മിറ്റികളും. പാർലമെന്റിന്റെ നിയമത്തിന്റെയോ ലോക്‌സഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും വ്യവസ്ഥകൾക്കനുസൃതമായി കാലാകാലങ്ങളിൽ രൂപീകരിക്കുന്ന സ്ഥിരവും സ്ഥിരവുമായ കമ്മിറ്റികളാണ് സ്റ്റാൻഡിംഗ് കമ്മിറ്റികൾ. ഈ കമ്മിറ്റികളുടെ പ്രവർത്തനം തുടർച്ചയായ സ്വഭാവമുള്ളതാണ്. ഫിനാൻഷ്യൽ കമ്മിറ്റികളും ഡിആർഎസ്‌സികളും മറ്റ് ചില കമ്മിറ്റികളും സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ വിഭാഗത്തിലാണ് വരുന്നത്. അഡ്‌ഹോക്ക് കമ്മിറ്റികൾ ഒരു പ്രത്യേക ആവശ്യത്തിനായി നിയോഗിക്കപ്പെടുന്നു, അവർ ഏൽപ്പിച്ച ചുമതല പൂർത്തിയാക്കി ഒരു റിപ്പോർട്ട് സമർപ്പിക്കുമ്പോൾ അവ ഇല്ലാതാകും. ബില്ലുകളുടെ സെലക്ട്, ജോയിന്റ് കമ്മിറ്റികളാണ് പ്രധാന അഡ്‌ഹോക്ക് കമ്മിറ്റികൾ. റെയിൽവേ കൺവെൻഷൻ കമ്മിറ്റി, പാർലമെന്റ് ഹൗസ് കോംപ്ലക്‌സിലെ ഫുഡ് മാനേജ്‌മെന്റ് സംബന്ധിച്ച സംയുക്ത സമിതി തുടങ്ങിയവയും അഡ്‌ഹോക്ക് കമ്മിറ്റികളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നു.

സെലക്ട് കമ്മിറ്റി

പാർലമെന്ററി ജനാധിപത്യത്തിന്റെ വെസ്റ്റ്മിൻസ്റ്റർ സമ്പ്രദായത്തിൽ നിന്ന് ഉത്ഭവിക്കുന്ന പ്രത്യേക മേഖലകളോ പ്രശ്‌നങ്ങളോ കൈകാര്യം ചെയ്യാൻ നിയുക്തരായ കുറച്ച് പാർലമെന്ററി അംഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു കമ്മിറ്റിയാണ് സെലക്ട് കമ്മിറ്റി. ബ്രിട്ടീഷ് പാർലമെന്റിലും ഓസ്‌ട്രേലിയ, കാനഡ, മലേഷ്യ, ഇന്ത്യ, ന്യൂസിലാൻഡ് തുടങ്ങിയ വെസ്റ്റ്മിൻസ്റ്റർ മാതൃകയിലുള്ള മറ്റ് പാർലമെന്റുകളിലും സെലക്ട് കമ്മിറ്റികൾ നിലവിലുണ്ട്. റോബർട്ടിന്റെ റൂൾസ് ഓഫ് ഓർഡർ പോലെ ഒരു കമ്മിറ്റി സംവിധാനത്തിന് കീഴിൽ ഭരിക്കുന്ന ഒരു നിയമസഭയുടെയോ അസംബ്ലിയുടെയോ ഒരു പ്രത്യേക ഉപസമിതിയാണിത്. അവർ പലപ്പോഴും അന്വേഷണ സ്വഭാവമുള്ളവരാണ്, ഒരു നിയമത്തിനോ പ്രശ്‌നത്തിനോ വേണ്ടി ഡാറ്റയോ തെളിവുകളോ ശേഖരിക്കുന്നു, കൂടാതെ അവരുടെ കണ്ടെത്തലുകൾ മേലുദ്യോഗസ്ഥരെ അറിയിച്ചതിന് ശേഷം ഉടൻ തന്നെ പിരിച്ചുവിടുകയും ചെയ്യും. സർക്കാർ നിയമനിർമ്മാണ സഭകളിൽ ഇവ വളരെ സാധാരണമാണ്, പ്രത്യേക പ്രശ്നങ്ങൾ പരിഹരിക്കാൻ സെലക്ട് കമ്മിറ്റികൾ ഉപയോഗിക്കുന്നു,

പാർലമെന്റിലെ പ്രമേയങ്ങൾ

1 അവിശ്വാസപ്രമേയങ്ങൾ സഭയ്ക്ക് കേന്ദ്രസർക്കാരിന്റെ മേൽ ഉള്ള വിശ്വാസം അളക്കുന്നതിനുള്ള ഒരു ഉപാധിയാണ് ഇത്.രാജ്യസഭയ്ക്ക് ഇത് ബാധകമല്ല.

2 .വിശ്വാസപ്രമേയം അവിസ്വസപ്രമേയം പ്രമേയം പോലെ തന്നെ കേന്ദ്രമന്തി സഭയുടെ വിശ്വാസം അളക്കുന്നതിനുള്ള ഒരു ഉപാധിയാണ് ഇത്.ഇത് വരെ 12 വിശ്വാസപ്രമേയങ്ങൾ അവതരിപ്പിച്ചെങ്കിലും ഏഴെണ്ണം മാത്രമേ അന്ഗീകരിചുള്ളു.

ശാസനാ പ്രമേയം ശാസനാപ്രമേയത്തിൽ കാര്യാകാരണങ്ങളും ആരോപങ്ങളും വ്യക്തമക്കിയിരിക്കണം.പ്രവർത്തനത്തിലെ പരാജയത്താലോ നയത്തിലെ പിഴവുകളുടെ പേരിലോ ഒരു മന്ത്രിക്ക് എതിരായോ മന്ത്രിസഭയ്ക്ക് എതിരായോ ഒരു കൂട്ടം മന്ത്രിമാർക്ക് എതിരായോ ഇത് അവതരിപ്പിക്കാവുന്നതാണ്.സഭയുടെ അനുമതി ആവശ്യമില്ല എന്നുള്ളത് ഇതിന്റെ പ്രതെകതയാണ്.

രാജ്യസഭ

സംസ്ഥാനങ്ങളുടെ സഭ (Council of States). പാർലമെന്റിന്റെ ഉപരിസഭയാണ് രാജ്യസഭ (Council of States). ഓരോ സംസ്ഥാനത്തേയും ഭരണാധികാരികൾ തിരഞ്ഞെടുത്ത പ്രതിനിധികളാണ് രാജ്യസഭയിലെ അംഗങ്ങൾ. ഭരണഘടനയനുസരിച്ച് രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250വരെയാകാം.

രാജ്യസഭയിൽ നിലവിൽ 245 അംഗങ്ങളാണ് ഉള്ളത്. ഓരോ അംഗങ്ങൾക്കും 6 വർഷത്തെ കാലാവധി ഉണ്ട്. മൂന്നിലൊന്ന് അംഗങ്ങൾക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഓരോ 2 വർഷത്തിലും നടക്കുന്നു.

12 അംഗങ്ങളെ രാഷ്ട്രപതി തിരഞ്ഞെടുക്കുന്നു. സാഹിത്യം, ശാസ്ത്രം, കല , സാമൂഹ്യസേവനം എന്നിവടങ്ങളിൽ കഴിവും യോഗ്യതയുള്ളവരെയുമാണ് രാഷ്ട്രപതി തിരഞ്ഞെടുക്കുന്നത്.

ഓരോ സംസ്ഥാനത്തേയും നിയമസഭകൾ അതത് സംസ്ഥാനത്തിലെ രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നു.

കേന്ദ്രഭരണ പ്രദേശങ്ങളിലെ അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെ നിയമിക്കുന്നു.
രാജ്യ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് 30 വയസ്സെങ്കിലും ഉണ്ടായിരിക്കണം.

രാജ്യസഭയുടെ അധ്യക്ഷനെ ചെയർമാൻ എന്ന് വിളിക്കുന്നു. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയർമാൻ പദവി വഹിക്കുന്നത്. രാജ്യസഭാനടപടികളുടെ പൂർണനിയന്തണം ചെയർ‌‍മാനാണ്. സഭാനടപടികളിൽ ചെയർ‌മാന്റെ തീരുമാനം അന്തിമവും ചോദ്യം ചെയ്യപ്പെടാനാവാത്തതുമാണ്. ലോകസഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ഉൾ‌‍പ്പെടുന്ന ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ചെയർമാന്റെ അഭാവത്തിൽ രാജ്യസഭയുടെ ചുമതല ഡെപ്യൂട്ടിചെയർമാനാണ്.

Leave a Reply

Your email address will not be published. Required fields are marked *