കൃത്രിമ ബുദ്ധി (artificial intelligence, AI) എന്ന യന്ത്രങ്ങളുടെ ബുദ്ധിയേയും അതുപോലെ അത് യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ട കമ്പ്യൂട്ടർ ശാസ്ത്രത്തിലെ ശാഖയേയും കുറിക്കാൻ ഉപയോഗിക്കുന്നു. ബൗദ്ധിക സഹായികളെ കുറിച്ചുള്ള പഠന മേഖലയാണ് എഐ ഗവേഷണം എന്ന് നിർവചിക്കപ്പെട്ടിട്ടുണ്ട്, അത് പരിതസ്ഥിതിയെ മനസ്സിലാക്കുകയും അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ഏതൊരു സംവിധാനത്തെയും സൂചിപ്പിക്കുന്നു.
ജനിച്ചത് മുതല്‍ ഇന്ന് നമ്മള്‍ എത്തി നില്‍ക്കുന്നത് വരെയുള്ള കാലത്തിനുള്ളില്‍ നമ്മള്‍ പലതും കണ്ടു, പഠിച്ചു, ഒരോ സാഹചര്യങ്ങളില്‍ ആ പഠിച്ച കാര്യങ്ങള്‍ ഉപയോഗിച്ചു. ഈ രീതിയില്‍ നമ്മള്‍ വളര്‍ത്തിയെടുത്തതാണ് നമ്മുടെ ബുദ്ധി എന്ന് വേണമെങ്കില്‍ നമുക്ക് പറയാം. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ഡേറ്റയായി നമ്മുടെ തലച്ചോറില്‍ സൂക്ഷിച്ച് വെച്ച് അവയില്‍ നിന്ന് പല പാറ്റേണുകളും സൃഷ്ടിച്ചാണ് ഈ പഠനം സാധ്യമാകുന്നത്. നമ്മുടെ ചിന്തയും, പ്രവര്‍ത്തനങ്ങളുമെല്ലാം ഈ ഡേറ്റയെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. മെഷീനിന്‍റെ ഭാഷയില്‍ ഇതിനെ Natural Intelligence എന്ന് വിളിക്കാം.
അപ്പോൾ നമ്മളെ പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും യന്ത്രങ്ങൾക്ക് പറ്റുമോ? അതിനാണ് ‘കൃത്രിമബുദ്ധി’ (Artificial Intelligence) എന്നു പറയുന്നത്. ഇപ്പോൾ ഫോണിലും കമ്പ്യൂട്ടറിലും ഒക്കെ വീഡിയോകളും പാട്ടുകളും റെക്കമെൻഡ് ചെയ്തു തരുന്നതും, ഗൂഗിൾ മാപ്‌സിൽ വഴി കാണിച്ചു തരുന്നതും ഒക്കെ ഈ കൃത്രിമബുദ്ധിയുടെ ചെറിയ ചില കാഴ്ചകൾ മാത്രമാണ്.
നമ്മുടെ ചിന്ത എങ്ങനെയാണെന്നല്ലേ ചിലർ ചോദിക്കുന്നത്? അതിനൊരു കൃത്യമായ ഉത്തരമില്ല. നമ്മളുടെ തലച്ചോറിലെ കൊച്ചുകൊച്ചു ന്യൂറോണുകൾ പരസ്‌പരം സംസാരിച്ചുണ്ടാക്കുന്ന ഒരു ഇലക്ട്രിക് ഡാൻസാണെന്ന് മാത്രമേ നമുക്ക് ഇപ്പോൾ അറിയൂ. എന്തിനധികം നമ്മൾ എങ്ങനെയാണു സ്വപ്‌നം കാണുന്നതെന്നോ ചിരിക്കുന്നതെന്നോ പോലും പൂർണമായി മനസ്സിലായിട്ടില്ല!
അപ്പോൾ യന്ത്രങ്ങളെ നമ്മളെ പോലെ ചിന്തിക്കാനും പഠിക്കാനും ആണ് കൃത്രിമബുദ്ധി ശ്രമിക്കുന്നത്. അതിനു വേണ്ടി പുതിയ പുതിയ കാര്യങ്ങൾ കണ്ടുപഠിച്ച് കഴിവുകൾ വികസിപ്പിക്കാനും Ai ശ്രമിക്കുന്നുണ്ട്. പക്ഷേ, നമ്മുടെ ചിന്തയും ഒരു പച്ചിലയും പോലെ വളരുന്നതും മാറുന്നതും ആണല്ലേ? കൃത്രിമബുദ്ധി അങ്ങനെ സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു സൂപ്പർ ബ്രെയിൻ ആകുമോ എന്ന് ഇപ്പോഴും ചോദ്യമാണ്.